---
title: "കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന ആൾ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ"
english_title: "In the incident where a woman was found dead in a lodge in Kannur, the person who was with her was found hanging in Mattul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/340275/In the incident where a woman was found dead in a lodge in Kannur, the person who was with her was found hanging in Mattul"
published_at: "2026-02-05T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69844144ea5fa_1001095648.jpg"
keywords: []
---

# കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന ആൾ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന ആൾ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ

## Article Content

കണ്ണൂരില്‍ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന ആൾ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ

ചെറുകുന്ന് മുട്ടിൽ സ്വദേശിയും, അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് പറശിനിക്കടവിലെ സമ്മർലാൻ്റ് ഇൻ ലോഡ്‌ജിലെ 602 റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒപ്പം ഉണ്ടായിരുന്ന ചെറുകുന്ന് സ്വദേശിയായ വിജയന്‍ എന്നയാളുടെ പേരിലാണ് റൂം എടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/340275/In the incident where a woman was found dead in a lodge in Kannur, the person who was with her was found hanging in Mattul)